Friday, June 3, 2011

ഇവിടെ എന്റെ മനസ്സിന്റെ കയ്യൊപ്പ്

 
 
പെണ്ണുങ്ങളെ  നോക്കി ഫേസ് ബുക്കില്‍ ഇരിക്കുവായിരുന്നു...പെട്ടെന്ന് എനിക്ക് ഒരു സന്ദേശം മൊബൈല്‍ ഫോണിലേക്ക് വന്നു...വല്ല വെറുപ്പിക്കുന്ന ടിന്റുമോന്‍ തമാശ...അല്ലെങ്ങില്‍ ഗ്രൂപ് സന്ദേശങ്ങള്‍....വട്ട് സാഹിത്യം അയക്കുന്ന ജിതിനെ തെറി പറഞ്ഞ ഓഅടിച്ചതൊണ്ട അവന്‍ ആയിരിക്കില്ല...പിന്നെ ഫിറോസ് ആകുമോ...? ഏയ്...അവനേം ഞാന്‍ തെറി പറഞ്ഞതാ...കണ്ടവന്മാര്‍ എഴുതി ഉണ്ടാക്കാന ഉണക്ക സന്ദേശങ്ങള്‍ ഇവര്‍ എനിക്കെന്തിനാ അയക്കണേ? പ്രണയം ഇല പോലെ...ചക്ക പോലെ...മാങ്ങാ പോലെ..  ഇങ്ങനെയുല്ലതയിരിക്കും കന്റെന്റ്റ്‌...

കണ്ടു കണ്ടു മടുത്ത സന്ദേശങ്ങള്‍ ആയിരിക്കുമെന്ന് കരുതിയിട്ടും ഞാന്‍ മനസ്സില്ല മനസ്സോടെ അത് തുറന്നു നോക്കി.... ഏട്ടന്റെ സന്ദേശം....നാളെ പഴയ സ്കൂളില്‍ ഒന്ന് പോയാലോ...? എന്താ സംഭവം നാളെ സ്കൂള്‍ തുറക്കുന്ന ദിവസമാണ്, നമുക്ക്‌ ഒന്ന് ചുമ്മാ പോയി നോക്കാം ചിക്കന്‍പൊക്ഷ് പിടിച്ച മുഖത്തീക്ക് ഞാന്‍ ഒന്ന് നോക്കി...പിന്നെ ഒന്ന് കണ്ണാടിയില്‍ മുന്നില പോയ്‌ ഇരുന്നു നോക്കി... ശേ ...ശരിയവനില്ലല്ലോ.... മുഖത്തെ കറുത്തപാടുകള്‍ മാറ്റാന്‍ ഇനി വിവല്‍ തന്നെ തേച്ചു നോക്കട്ടെ.....  അമ്മ പറഞ്ഞു.... സ്കൂളില്‍ പോവണേല്‍ പുതുതായി വാങ്ങിയ ഷര്‍ട്ട്‌ ഇട്ടു പോയാല്‍ മതിന്നു എന്തോ...എനിക്കെന്റെ മുഖത്ത് നോക്കിയിട്ട പോവാനും തോന്നണില്ല...അപ്പൊ തന്നെ ഉണ്ണിയെ വിളിച്ചു...കക്ഷിയും എന്റെ ഏട്ടനാണ്..കുട്ടന് വട്ടാ...വയസ്സന്‍ കാലത്ത് അവന്റെ ഒരു പൂതിയെ... ഹിഹിഹ്...ഞാന്‍ ചിരിച്ചുകൊണ്ട് ഫോണ്‍ കട്ട്‌ ചെയ്തു...
പതിവ് പോലെ തന്നെ ...രാവിലെ കൊതുകുകടി ഉള്ളതിനാല്‍ നേരെത്തെ തന്നെ എഴുന്നേറ്റു....കുട്ടന്റെയും ഉണ്ണിയുടെയും കൂടെ സ്കൂളില്‍ പോയി....

ബഹുരസായിരുന്നു....ഒരുത്തനെ കൊണ്ട ക്ലാസ്സില്‍ വിട്ട അമ്മ തിരിച്ച് പോകുന്നത് കണ്ട...പട്ടി മോങ്ങുന്നത് പോലെ അവന്‍ അതെ സ്പീഡില്‍ തന്നെ തിരിച്ച് വരനതും കണ്ടിട് ആര്തര്‍ത്തു ചിരിച്ചു...ഭാവിയില്‍ ഇവര്‍ വിദ്യാഭ്യാസത്തിന്റെ അടിമകളായി മാറുമല്ലോ എന്നാലോചിച്  മനസ്സില്‍ ഒരു ചെറിയ കള്ളാ ചിരി പാസ്‌ ആക്കി...


പൂത്തുമ്മ എന്ന് എഴുതിയതില്‍ നീലമഷികൊണ്ട് വെട്ടിയിരിക്കുന്നു...പകരം പൂച്ചമ്മ എന്ന ലാബെലില്‍ ഒരു കുഞ്ഞു കവിത

എനിക്ക് ആ ക്ലാസ്സ്‌ മുറിയില്‍ നിന്നും കിട്ടിയ തുണ്ട് കടലാസ് കിട്ടി...കുട്ടിത്തത്തിന്റെ അച്ചടക്കം വിട്ടുമാറാത്ത ഒരു കവിത...അതിലേ വരികള്‍ ഞാന്‍ ഓര്‍ക്കുന്നില്ല... ഞാനും എങ്ങനെ ഒക്കെ എഴുതിയരുനല്ലോ...പക്ഷെ കടലാസ്സില്‍ അല്ലാന്നു മാത്രം...പാറപ്പുറത്ത് ഞാന്‍ പണ്ടെഴുതിയ പോലെത്തെ ഒരു കവിത കണ്ടു മനസ്സ്‌ വളരെ അധികം സന്തോഷിച്ചു...ആ കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല...എന്നാലും വിഷാദം പിടിച്ച എന്റെ മനസ്സിനെ തൊട്ടുണര്‍ത്താന്‍ ആ കവിതയ്ക്ക കഴിഞ്ഞിട്ടുണ്ട്...ഒരു നിമിഷം എനിക്ക് ചില ഓര്‍മ്മകള്‍ തരാന്‍ അതിനു കഴിഞ്ഞു....ആ കുട്ടിയോടി ഞാന്‍ മനസ്സില്‍ നന്ദി പറഞ്ഞു....ക്ലാസ്സ്മറെസ്‌ ബുക്സ്‌ ഗ്രാമങ്ങളില്‍ വ്യാപകമായി ഇറങ്ങിയിട്ടും എന്റെ എല്‍.പി സ്കൂളിലെ കുട്ടികള്‍ ഇപ്പോഴും തൊട്ടടുത്ത ഐസ്മുട്ടായി വില്‍ക്കുന്ന ഉമ്മറിന്റെ കടയിലെ ആ ബുക്ക്‌ തന്നനാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലായി...

ഇപ്പോഴുള്ള എന്റെ ഇങ്ങോട്ടുള്ള വരവിനോട് ഞാന്‍ നന്ദി പറയുന്നത് എന്റെ ഏട്ടന്മാരോടും പഴയ സൈക്കിള്‍ നോടും ആണ്...

ആദ്യം ചെന്നത് തന്നെ സ്കൂള്‍ മൈതനിയിലെക്കാന്...ഒന്നാം ക്ലാസ്സ്‌...രണ്ടാം ക്ലാസ്സ്‌...മൂന്നാം ക്ലാസ്സ്‌..നാലാം ക്ലാസ്സ്‌...

കളിച്ചു രസിച്ചു നടന്ന കാലം...മാങ്ങക്ക് എറിഞ്ഞും...പമ്പരം കരക്കിയും കൊട്ടി കളിച്ചതും തല്ലുകൂടിയതും അന്ങ്ങനെ കുട്ടിത്തത്തിന്റെ വിട്ടുമാറാത്ത ചിരിയുടെ ഓര്‍മ്മകള്‍ എന്നെ മാടി വിളിക്കുന്നു...ഞങ്ങള്‍ കുഴിച്ചു വെച്ച കുഴികള്‍ ഇപ്പോഴും അതുപോലെ തന്നെ ഉണ്ട...രണ്ടാം ക്ലാസ്സിന്റെ അടുത്തായിരുന്നു പണ്ട് അരിചാക്ക് വെക്കുന്ന സ്ഥലം...ക്ലാസ്സിലയിരിക്കുമ്പോള്‍ പഴയ ചക്കെരിയുടെയും ചെരുപെയരിന്റെം മനം വല്ലാതെ മൂക്കിലേക്ക് അടിച്ചു കേരുംയിരുന്നു...ഇപ്പോഴും ആ സ്ഥാനം മാറ്റിയിട്ടില്ല....മുട്ടായി കവറുകളില്‍  ഞാനത്രേ തിരഞ്ഞിട്ടും തിരഞ്ഞ കവര്‍ കിട്ടിയില്ല.... ചെറുപ്പത്തില്‍ അമ്മ കാണാതെ അമ്പത്‌ പൈസ എടുത്തോണ്ട് പോയി പുളിയചാര്‍ കഴിച്ചിരുന്നു..ഇപ്പോഴെത്തെ പിള്ളേരൊക്കെ പുരോഗമിച്ചല്ലോ..?
പൊളിച്ചു മാറിയ ഞങ്ങളുടെ പഴയ മൂത്രപുരയിലേക്ക്‌ ഞാന്‍ ചെന്ന്...അന്നോഴിച്ചതിന്റെ മനം ഇതുവരെ വിട്ടുപോയിട്ടില്ല....

യു.പി സ്കൂളിലെ പ്രണയത്തിന്റെ സ്മാരകശിലകള്‍ അങ്ങിന്ഗോലം വ്യക്തമായി കാണാമായിരുന്നു.. കൂട്ടുകാര്‍ സ്കൂളിന്റെ പിറകു വശത്ത് എത്നെ പേരിന്റെ കൂടെ എഴുതി വെച്ച ആ കുട്ടിയുടെ പേര് ഞാന്‍ എത്ര ആലോചിച്ചിട്ടും ഇപോ ഓര്മ കിട്ടുന്നില്ല....
ഷാജി മാഷുടെ ചൂരല്‍ കഷയതിന്റെ മധുരം ഇതുവരെ ഞാന്‍ മറന്നിട്ടില്ല....മൂപ്പരെ ഒന്ന് കണ്ടു.... ഞാന്‍ മാത്രമേ എപ്പോ പഴയ ആളായി ഇവിടെ ഉള്ളു ഗോപി... മാഷെ കണ്ടപ്പോ ഏട്ടന്‍ ചോദിച്ചു..ഇപ്പൊ കുട്ടികളെ തല്ലരുണ്ടോ മാഷെ ഇല്ലാടാ...അതൊക്കെ നിങ്ങളുടെ കാലത്ത്‌ അല്ലെ...ഇനിയിപ്പോ അതിന്റെ ഒക്കെ ആവശ്യമുണ്ടോ

കളിസ്ഥലത്ത് വെച്ച തല്ലുകൂടി ലാലുവിന്റെ തല പൊട്ടിച്ചത്‌ ഞാനിപ്പോഴും ഓര്‍ക്കുന്നു...അന്ന് ഷാജി മാഷ്‌ എനിക്ക് തന്ന സമ്മാനം വേറെ ആര്‍ക്കും ഇതുവരെ കൊടുത്തു കാണില്ല...

സമയം കുറെ വൈകി...കുറച്ചു ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഞങ്ങള്‍ തിരിച്ചു വീടിലെക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു...മനസ്സില്‍ നിന്നും ഈ ചിത്രങ്ങള്‍ ഒരിക്കലും മയതിരികാന്‍ ഞങ്ങള്‍ ഇടക്കിടക്ക്‌ എങ്ങോട്ട വരണമെന്ന് ഒരു കമന്റ്‌ ഇട്ടു....

എന്റെ പ്രിയ വിദ്യാലയമേ....നിന്നെ ഞാന്‍ മറക്കില്ല....എന്നൊരു പ്രേമലേഘന കുറിപ്പ് മനസ്സില്‍ പറഞ്ഞു....


ഈ പിള്ളേരുടെ ഒരു കാര്യം നോക്കണേ...? സൈക്കിള്‍ ന്റെ കാറ്റ്‌ അഴിച്ചു വിട്ടിരിക്കുന്നു....ഉന്തി ഉന്തി....ഉമ്മറിന്റെ പീടികയില്‍ നിന്നും ഒരു ഐസ് മുട്ടായി വാങ്ങി വീടിലെക്ക് തന്നെ തിരിച്ചു പോന്നു....

ശുഭം....!

Sunday, April 10, 2011

പ്രണയം...

പ്രണയം മഴയായ് പെയ്തിറങ്ങുമ്പോള്
ഒരു കുട ചൂടി നീ അതിനെ പ്രതിരോധിക്കുന്നു
വെളിപ്പെടുത്താനാവാത്ത പ്രണയങ്ങള്
ജീവവായു പോലെയാണ്
നിനക്കുതരാന് ഒരു കൂട പൂക്കളില്ല..
ഒരു പൂമരം പകരം തരട്ടെയോ?
പ്രണയത്തിനു കണ്ണില്ല; കാതില്ല;
മനസ്സും ശരീരവും മാത്രം

നിന്‍റെ കണ്ണുകള്‍ക്കിത്ര ആകര്‍ഷകതയുണ്ടെന്നു ഞാന് അറിഞ്ഞില്ല...
എന്‍റെ നോട്ടങ്ങള്‍ക്കും...
പറയാതെ പറയുന്ന പ്രണയങ്ങള്
ഒരു പേമാരിയായ് വന്നു നിറയുന്നു
പറഞ്ഞറിയിച്ചവയാകട്ടെ
മിന്നലു പോല് നൈമിഷികവും
വാചാലതയ്ക്കും നിശബ്ദതയ്ക്കും ഇടയില്
എവിടെയോ ആണ് പ്രണയം
ഏകാന്തത തേടി ഞാന് അലഞ്ഞപ്പോള്
നീ അത് വിറ്റു കാശാക്കുകയായിരുന്നു
നിന്‍റെ ഒരു മറുപടിക്കായി എന്നേക്കാള്
കൊതിയോടെ ഒരാളിരിപ്പുണ്ട്
'എന്‍റെ സെല്‍ഫോണ്'
നിരാശരാക്കരുത് ഞങ്ങളെ..
കണ്ടുമുട്ടുന്ന ഓരോ പെണ്‍കുട്ടിയിലും
ഞാന് അന്വേഷിക്കുന്നത് നിന്‍റെ മുഖമാണ്
ആരിലും ആ മുഖം കാണുന്നില്ല
എന്‍റെ പ്രണയവും നഷ്ടപ്പെടുന്നുവോ?